പറവൂർ: സി.ഐ.ടി.യു മുൻ നേതാക്കളടക്കം ഇരുപത്തിയഞ്ചിലധികം പേർ സി.പി.ഐയിൽ ചേർന്നു. മുൻ സി.പി.എം പറവൂർ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.സി. രാജീവ്, സി.ഐ.ടി.യു ഏരിയ ട്രഷറർ സി.ആർ. ബാബു, ചുമട്ടുത്തൊഴിലാളി യൂണിയൻ പറവൂർ മാർക്കറ്റ് യൂണിയൻ സെക്രട്ടറി പി.എ. ജോൺസൺ തുടങ്ങിയവരാണ് സി.പി.ഐയിൽ ചേർന്നത്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ പാതക കൈമാറി. നേതാക്കളായ കെ.ബി. അറുമുഖൻ, ഡിവിൻ കെ. ദിനകരൻ, കെ.പി. വിശ്വനാഥൻ, എം.ആർ. ശോഭനൻ, കെ.എ. സുധി, ടി.എം. പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.