ആലുവ: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ പഞ്ചദിന മാപ്പിളകലാ പഠന പരിശീലന ക്യാമ്പ് എടത്തല അൽ അമീൻ കോളേജിൽ ഇന്നാരംഭിക്കും. അൽ അമീൻ കോളേജ് അഡീഷണൽ ലാംഗ്വേജ് വിഭാഗം, ലൈബ്രറി കൗൺസിൽ എടത്തല പഞ്ചായത്ത് നേതൃസമിതി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ വിവിധ മാപ്പിള കലകളിൽ പരിശീലനം നൽകും. ഇന്ന് വൈകിട്ട് നാലിന് കലാമണ്ഡലം കല്പിത സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും. ഡോ. എം.ഐ. ജുനൈദ് റഹ്മാൻ അദ്ധ്യക്ഷനാകും. 16ന് വൈകിട്ട് ക്യാമ്പ് സമാപിക്കും.