കൊച്ചി: നിപ്പോൺ കേരള സെന്ററിന്റെ ജപ്പാൻ ഭാഷാ ഓൺലൈൻ ക്ലാസുകൾ 22ന് ആരംഭിക്കും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് ആറുമുതൽ എട്ടുവരെയാണ് ബേസിക് കോഴ്‌സിന്റെ ക്ലാസുകൾ നടക്കുക. ഇന്റർമീഡിയറ്റ് കോഴ്‌സിന്റെ ക്ലാസുകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിലും നടക്കും.

അഞ്ചുമാസം 100 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിൽ ചേരാൻ പ്രായപരിധിയില്ല. ജാപ്പനീസ് സംഭാഷണം, എഴുത്ത്, വായന എന്നിവയിൽ പരിശീലനം നൽകുന്നു. കമ്പനി ഉദ്യോഗസ്ഥർ, സോഫ്‌‌റ്റ്‌വെയർ എൻജിനിയർമാർ, ടൂറിസംമേഖലയിൽ പ്രവർത്തിക്കുന്നവർ, സർവകലാശാല വിദ്യാർത്ഥികൾ എന്നിവർക്കാണ് മുൻഗണന.

ജപ്പാനിൽ പരിശീലനം നേടിയ എൻജിനിയർമാർ, മാനേജർമാർ, വ്യവസായികൾ എന്നിവരുടെ സംഘടനയായ എ.എസ്.എ കേരളയുടെ പരിശീലന കേന്ദ്രമാണ് നിപ്പോൺ കേരളാ സെന്റർ.

രജിസ്‌ട്രേഷന് : asanipponkerala@gmail.com, 7558081097.