കൊച്ചി: ശ്രീനാരായണ ധർമ്മസമാജംവക എറണാകുളം ശ്രീഅയ്യപ്പൻ കോവിലിൽ ശ്രീഭദ്രകാളിയുടെയും ശ്രീസുബ്രഹ്മണ്യ സ്വാമിയുടെയും പ്രതിഷ്ഠാദിന മഹോത്സവം നാളെ (ശനി) നടക്കും. രാവിലെ 5.30ന് സുബ്രഹ്മണ്യസ്വാമിക്ക് വിശേഷാൽ അഭിഷേകം, 8.15മുതൽ ദേവിക്ക് തട്ടം സമർപ്പണം, പാട്ടുംതാലിയും ചാർത്തൽ, 10ന് സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതാഭിഷേകം, തുടർന്ന് കലശാഭിഷേകം. ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് നടതുറപ്പ്, 7ന് ചുറ്റുവിളക്ക്, 8ന് അത്താഴപൂജ, ഹരിവരാസനം.