ആലുവ: ഗ്രാംഷി സാംസ്കാരിക പഠനകേന്ദ്രം പ്രഥമ സംസ്ഥാന സമ്മേളനം നാളെ രാവിലെ 9.30 മുതൽ ആലുവ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഹാളിൽ നടക്കും. സാഹിത്യകാരൻ പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.ആർ. മാണിക്യമംഗലം അദ്ധ്യക്ഷനാകും. സംവിധായകൻ പ്രിയനന്ദനൻ മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരന്മാരായ സി.ഇ. സുനിൽ, ഡോ. ആസാദ്, നടൻ സാജു കൊടിയൻ, സുരേന്ദ്രൻ വടാശേരി, കെ.പി. സെലീന എന്നിവർ സംസാരിക്കും.