ആലുവ: നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഫോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് പ്രൊവൈഡേഴ്‌സിന്റെ ബഹുമതി നേടുന്ന കേരളത്തിലെ ആദ്യ ഡെന്റൽ ക്ലിനിക്ക് ആയി ആലുവയിലെ മഴുവഞ്ചേരി സ്‌പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്ക്. ഇതുവരെ മുൻനിര ആശുപത്രികൾക്ക് മാത്രം ലഭിച്ചിരുന്ന എൻ.എ.ബി.എച്ച് മൂന്നാം പതിപ്പ് അംഗീകാരമാണ് ലഭിച്ചതെന്ന് സ്ഥാപകൻ ഡോ. ജിജോ പോൾ അറിയിച്ചു.മഴുവഞ്ചേരി ക്ലിനിക്ക് പിന്തുടരുന്ന കേവോ ജർമനി ചികിത്സാരീതികൾ സാധാരണക്കാരനും പ്രാപ്യമാണ്. 2018ലെ പ്രളയക്കെടുതി നേരിട്ട ക്ലിനിക്കിനെ കുറഞ്ഞ വർഷങ്ങൾ കൊണ്ടാണ് ലോകോത്തര നിലവാരത്തിലാക്കിയതെന്ന് ഡോ. ജിജോ പോൾ പറഞ്ഞു.
2008ൽ ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഐ.എസ്.ഒ 9001 2000 സർട്ടിഹിക്കറ്റ്, 2011ൽ ക്വാളിറ്റി ഓസ്ട്രിയയുടെ ഐ.എസ്.ഒ 9001- 2008 സർട്ടിഫിക്കറ്റ് തുടങ്ങി നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ ഡോ. ജോസ് മാമ്പിള്ളി, എസ്. സച്ചിൻ, ഡോ. മേഘനാ നകുലൻ, നിശാന്ത് തോമസ് എന്നിവരും പങ്കെടുത്തു.