കോതമംഗലം: ഒന്നര കിലോ കഞ്ചാവുമായി തലക്കോട് സ്വദേശി ടിജോ ജോയിയെ (29) എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ തലക്കോട് (പിറക്കുന്നം) ഡിപ്പോപടി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെ ഇയാളുടെ വാഹനത്തിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തൊടുപുഴയിലുള്ള ഒരാളിൽ നിന്ന് 35000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി സമ്മതിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.