kothamangalam
കുരൂർ പാലത്തിനടിയിൽ തോട്ടിൽ മാലിന്യം കുമിഞ്ഞ് കൂടിയ നിലയിൽ

കോതമംഗലം: നഗരമദ്ധ്യത്തിലെ കുരൂർപാലത്തിന് അടിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കുന്നുകൂടി കിടന്നിട്ടും അനക്കമില്ലാതെ അധികൃതർ. ഒഴുക്ക് തടസപ്പെട്ടതോടെ മഴ കനത്താൽ മലിനജലം കരയിലേക്ക് കയറി വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് കച്ചവടക്കാരുടെയും നാട്ടുകാരുടെയും ആശങ്ക. കൈയേറ്റത്താലും മാലിന്യ നിക്ഷേപത്താലും കുരൂർ തോട് ഈ അവസ്ഥയിലായിട്ട് കാലങ്ങൾ ഏറെയായി. പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പാലത്തിനടിയിൽ കുന്നുകൂടിയിട്ടുള്ളത്. മാലിന്യം നീക്കം ചെയ്ത് പ്രശ്നം പരിഹരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.