jose

അങ്കമാലി: ബസിൽ കയറുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. താന്നിപ്പുഴ മാളിയേക്കൽ വീട്ടിൽ ജോസ് (74)ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 5.30 ന് ദേശീയപാതയിൽ അങ്കമാലി കെ.എസ്.ആർ.ടി.സി. ബസ് സ്‌റ്റേഷന് സമീപമുള്ള ബസ് സ്‌റ്റോപ്പിലായിരുന്നു അപകടം. അങ്കമാലി കെ.ജി. ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങാൻ സ്വകാര്യ ബസിൽ കയറുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സംസ്‌കാരം നാളെ മൂന്നിന് താന്നിപ്പുഴ സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊറ്റമം കുറിയേടം കുടുംബാംഗം ലില്ലി. മക്കൾ: നവ്യ (അദ്ധ്യാപിക, സെയ്ന്റ് ക്ലെയർ ഹയർ സെക്കൻഡറി സ്‌കൂൾ മാണിക്യമംഗലം), നവീൻ (സ്വീഡൻ), നിഖിൽ (കാനഡ). മരുമക്കൾ: ജെയ്‌സ്, ടീന (സ്വീഡൻ), മീര (കാനഡ).