mahila-con

നെടുമ്പാശേരി: കേരളത്തിലും കേന്ദ്രത്തിലും സ്ത്രീവിരുദ്ധ സർക്കാരാണെന്ന് മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് അൽക്കാ ലബ്ബാ പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വനിതാ സംവരണ ബിൽ പാസാക്കാതെ കേന്ദ്രസർക്കാർ ഒളിച്ചു കളിക്കുകയാണ്. ഇതിനെതിരെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കും. സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 50ശതമാനം സംവരണത്തിനായും മഹിളാ കോൺഗ്രസ് സമരത്തിനിറങ്ങും. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.