കൊച്ചി: എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തിയ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് രണ്ടു പരാതികൾ തീർപ്പാക്കി.
സാക്ഷരതാമിഷൻ നോഡൽ പ്രേരകായി പ്രവർത്തിച്ചുവന്ന ചുള്ളിക്കൽ സ്വദേശിനിക്ക് ഓഫീസ് ജീവനക്കാരിയുടെ ഭാഗത്തുനിന്നും മാനസിക പീഡനം ഉണ്ടായെന്ന പരാതിയും കൊച്ചി നഗരസഭയുടെ പരിധിയിൽ മുന്നൂറിൽപരം കുട്ടികൾ പഠനം നടത്തുന്ന ഷറഫുൽ ഇസ്ലാം മദ്രസയ്ക്ക് ജലവിതരണവുമായി ബന്ധപ്പെട്ടുള്ള പരാതിയുമാണ് തീർപ്പാക്കിയത്. പുതുതായി ലഭിച്ച രണ്ട് പരാതികൾ ഫയലിൽ സ്വീകരിച്ചു.