കൊച്ചി: കേന്ദ്രഭരണ പ്രദേശമായ പുതുശേരിയിൽ വാഹന രജിസ്‌ട്രേഷനു വേണ്ടി വ്യാജരേഖ ചമച്ചെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയിൽ ഹർജി നൽകി. അവിടെ 2009 മുതൽ വീട് വാടകയ്ക്ക് എടുത്തിരുന്നെന്നും തന്റെ പേരിൽ കൃഷിഭൂമിയുണ്ടെന്നും ഹർജിയിൽ പറയുന്നു. പുതുശേരി രജിസ്‌ട്രേഷനുള്ള ആഡംബര വാഹനങ്ങൾ കേരളത്തിൽ തുടർച്ചയായി ഉപയോഗിച്ചിട്ടില്ല.
കേരളത്തിൽ രജിസ്‌ട്രേഷൻ നടത്താത്തതിനാൽ 3.60 ലക്ഷം രൂപ സംസ്ഥാനത്തിന് നഷ്ടം വരുത്തിയെന്നാണ് കേസ്. വിവിധ സംസ്ഥാനങ്ങളിലായി ഓടുന്ന ഈ കാറുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തില്ലെന്ന വാദം നിലനിൽക്കില്ല. ഒരു മാസത്തിലേറെ ഉപയോഗിച്ചാൽ മാത്രമേ വാഹനത്തിന് കേരളത്തിൽ നികുതി ഈടാക്കാനാകൂയെന്നും ഹർജിയിൽ ബോധിപ്പിച്ചു.