krish

കൊച്ചി: ശ്രീകൃഷജയന്തി ആഘോഷത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ആർക്കിടെക്ട് പ്രൊഫ. ബി.ആർ. അജിത് ഉദ്ഘാടനം ചെയ്തു. മേലേത്ത് രാധാകൃഷ്ണൻ, എം. വിപിൻ, ശ്രീകുമാരി രാമചന്ദ്രൻ, പി. സോമനാഥൻ, ഒ.പി. പ്രേംരാജ്, പി.എം രജിത് എന്നിവർ സംസാരിച്ചു.

ആഘോഷ സമിതി അദ്ധ്യക്ഷനായി ഡോ.കെ.എൻ. രാഘവൻ, ജനറൽ സെക്രട്ടറിയായി ചാർട്ടേർഡ് അക്കൗണ്ടന്റ് വിവേക് സി. ഗോവിന്ദിനെയും മുഖ്യസംയോജകനായി ബി. പ്രകാശ് ബാബുവിനെയും ആഘോഷപ്രമുഖായി പി.എസ് പ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു.