sreelakshmi-
ശ്രീലക്ഷ്മി

കൊച്ചി: സ്കൂളിലേക്ക് പോകുന്നതിനിടെ സ്വകാര്യബസിൽ നിന്നിറങ്ങവേ കുഴഞ്ഞുവീണ വിദ്യാർത്ഥിനി മരിച്ചു. പനങ്ങാട് സ്വദേശി കൊറ്റിലാഞ്ചേരി ജയകുമാറിന്റെ (കുട്ടൻ) മകൾ ശ്രീലക്ഷ്മിയാണ് (16) മരിച്ചത്. തേവര എസ്.എച്ച് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച രാവിലെ എട്ടോടെ സ്കൂളിൽ പോകാൻ സ്വകാര്യബസിൽ കയറിയ കുട്ടി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കുണ്ടന്നൂർ ബസ്‌സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ചുമട്ട് തൊഴിലാളികളും നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: രജനി. സഹോദരൻ: ശ്രീഹരി.