കാലടി: മറ്റൂർ ശബരിപ്പാതയ്ക്ക് സമീപം സൈക്കിളിൽ പോവുകയായിരുന്ന ഗൃഹനാഥന്റെ ഒന്നരപ്പവന്റെ മാല ഹെൽമെറ്റ് ധരിച്ചെത്തിയവർ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവർന്നു. മറ്റൂർ തലാശേരി സ്വദേശി പാറയ്ക്കവീട്ടീൽ ഷാജിയുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകിട്ട് 7.30ഓടെയാണ് സംഭവം. പ്രദേശം കാടുമൂടി ഇരുട്ടിലാണ്. കാലടി പൊലീസ് അന്വേഷണം തുടങ്ങി.