kothamangalam

കോതമംഗലം: നഗരസഭക്ക് കീഴിൽ പൂട്ടിക്കിടക്കുന്ന വായനശാലകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പുസ്തകം വായിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവും കെ.പി.സി.സി മെമ്പറുമായ എ.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൽദോസ് ദാനിയേൽ അദ്ധ്യക്ഷനായി. കെ.പി ബാബു, ഷെമീർ പനയ്ക്കൽ, എം.എസ്. എൽദോസ്, കെ.എ. റമീസ്, അഭിജിത്ത് തോമസ്, സിബി ചെട്ടിയാംകുടി, ബേസിൽ കൈനാട്ടുമറ്റം, മേഘ ഷിബു, അനൂസ് വി.ജോൺ, എബിൻ ചെട്ടിയാകുടി തുടങ്ങിയവർ പ്രസംഗിച്ചു.