കൊച്ചി: ഉന്നതവിദ്യാഭ്യാസം പ്രധാനചർച്ചയാവുന്ന ഇക്കാലത്ത് അദ്ധ്യാപകസംഘടനകളുടെ ഉത്തരവാദിത്വം ഏറുകയാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ. കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്റെ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് ഡോ. എസ്.എം. സുനോജ് അദ്ധ്യക്ഷനായി.
ഭാരവാഹികളായി ഡോ. ആൽഡ്രിൻ ആന്റണി (പ്രസിഡന്റ്), ഡോ. പ്രമോദ് ഗോപിനാഥ് (വൈസ് പ്രസിഡന്റ്), ഡോ. അപർണ ലക്ഷ്മണൻ (സെക്രട്ടറി), ഡോ. അജയകുമാർ പ്രഭാകരൻ (ജോയിന്റ് സെക്രട്ടറി), ഡോ.കെ.ഗിരീഷ്‌കുമാർ (ഖജാൻജി), ഡോ.പി.കെ. സന്തോഷ്‌കുമാർ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.