kothamangalam

കോതമംഗലം: പോത്താനിക്കാട് (ഉണ്ണൂപ്പാട്ട്) ജോർജ് ആന്റണി (69) നിര്യാതനായി. കോതമംഗലത്തെ പ്രമുഖ പ്ലാന്ററും പോപ്പുലർ ദേശീയ കാർറാലിയിൽ മൂന്നുതവണ ജേതാവുമാണ്. ഹിമാലയൻ കാർറാലിയിലും പങ്കെടുത്തിട്ടുണ്ട്. ഭാര്യ: കൊച്ചുറാണി. മക്കൾ: ആന്റണി ജോർജ്, ജോസഫ് ജോർജ്. മരുമകൾ: രശ്മി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽപള്ളി സെമിത്തേരിയിൽ.