കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം മണ്ണത്തൂർ ശാഖയുടെ കീഴിലുള്ള ഗുരുദേവക്ഷേത്രത്തിലെ എട്ടാമത് പ്രതിഷ്ഠാദിനമഹോത്സവവും കുടുംബസംഗമവും ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി മാത്താനം അശോകൻതന്ത്രികൾ, ക്ഷേത്രം മേൽശാന്തി സന്തോഷ് ശാന്തികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. രാവിലെ 6 ന് ഗണപതിഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. വൈകിട്ട് 6.30 ന് ദീപാരാധന. രാവിലെ 10ന് ആരംഭിക്കുന്ന കുടുംബസംഗമം മൂവാറ്റുപുഴ യുണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും ശാഖാ പ്രസിഡന്റ് ബിജു പി. വിശ്വൻ അദ്ധ്യക്ഷനാകും. ബിജു പുളിക്കലേടത്ത്, പി.എൻ. പ്രഭ, അഡ്വ. കെ. അനിൽകുമാർ, ലളിതാ വിജയൻ, പി.എൻ. വിശ്വംഭരൻ എന്നിവർ സംസാരിക്കും.