തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം നടത്തിപ്പിലെ അപാകതകൾ പരിഹരിക്കുക, ശ്മശാനത്തിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കുക, തെരുവുനായ ശല്യത്തിനു പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഉദയംപേരൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകീയ പ്രതിഷേധ ധർണ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. പൊതുശ്മശാനം നടത്തിപ്പുകാരന്റെ അഭാവത്തിൽ കഴിഞ്ഞ ദിവസം താത്കാലിക ജീവനക്കാരനായ ആംബുലൻസ് ഡ്രൈവർ ദഹിപ്പിക്കൽ ക്രിയ ചെയ്തത് ഭരണസമിതിയുടെ വലിയ വീഴ്ചയാണ് എന്ന് കോൺഗ്രസ് ആരോപിച്ചു. നോർത്ത് മണ്ഡലം പ്രസിഡന്റ് ടി. വി. ഗോപിദാസ് അദ്ധ്യക്ഷനായി. സൗത്ത് മണ്ഡലം പ്രസിഡന്റ് കമൽ ഗിപ്ര, ഡി.സി.സി സെക്രട്ടറി രാജു പി. നായർ, ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ, വൈസ് പ്രസിഡന്റുമാരായ സാജു പൊങ്ങലായി, ജൂബൻ ജോൺ, ജയൻ കുന്നേൽ, കെ.വി. രത്നാകരൻ, കെ.എൻ. സുരേന്ദ്രൻ, ഡി. വേണുഗോപാൽ, ബെന്നി തോമസ്, ബാരിഷ് വിശ്വനാഥ് എന്നിവർ സംസാരിച്ചു.