അങ്കമാലി: പാലിശേരി ഗവൺമെന്റ് ആശുപത്രിയുടെ ഒ.പി സമയം നാല് മണി വരെയാക്കി ഉയർത്താൻ പഞ്ചായത്ത് കമ്മിറ്റി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കറുകുറ്റി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. ആശുപത്രിക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരം അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് യദുകൃഷ്ണ കാർത്തികേയൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഗോകുൽ ഗോപാലകൃഷ്ണൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. അനീഷ്, പഞ്ചായത്ത് അംഗങ്ങളായ ജോണി മൈപ്പാൻ, മേരി ആന്റണി, രനിത ഷാബു, ജിജോ പൗലോസ്, ഇ.ഡി. അജീഷ് എന്നിവരും സംസാരിച്ചു.