y

തൃപ്പൂണിത്തുറ: പൂണിത്തുറ ഹരിത സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെയും 50-ാം ഡിവിഷൻ കമ്മിറ്റിയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ജവഹർ റോഡിന് സമീപത്തെ കൃഷിയിടത്തിൽ കൃഷി വകുപ്പ് അസി. ഡയറക്ടർ

സിന്ധു പി. ജോസഫ് ഓണത്തിനുള്ള പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. പൂണിത്തുറ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. വിശ്വംഭരൻ അദ്ധ്യക്ഷനായി. ഹരിത സൊസൈറ്റി പ്രസിഡന്റ് വി.പി. ചന്ദ്രൻ, സെക്രട്ടറി കെ.ജി. പ്രദീപ്, കൃഷി അസിസ്റ്റന്റ് ആർ.എസ്. ശ്രീരാജ്, ആർ.പി. പിള്ള എന്നിവർ സംസാരിച്ചു. വള്ളിപയർ, കുറ്റി പയർ, തക്കാളി, വെണ്ട, വഴുതന, മുളക് പടവലം തുടങ്ങിയ പച്ചക്കറിത്തൈകൾ നട്ടു.