jessy

അങ്കമാലി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തുറവൂർ യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി. ഔസേഫ് അദ്ധ്യക്ഷനായി. ജില്ല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബി.വി. അഗസ്റ്റിന് സ്വീകരണം നൽകി. ജില്ല സെക്രട്ടറി സി.കെ. ഗിരി, കെ.ഐ പൗലോസ്, പി.വി. പപ്പൻ, പി.കെ. ഷീല, എം.കെ. ജോസഫ്, കെ.കെ. മാധവി വാരസ്യാർ, എ.പി. വർഗീസ്, പി.ജെ. ഡേവീസ്, ആര്യ ദേവി, പി.ജെ. അന്നമ്മ, ടി.ടി. ഷീല, എം.എ. ബേബിച്ചൻ, സി.പി. പത്രോസ്, സോന ജോർജ് എന്നിവർ പ്രസംഗിച്ചു.