1

ചെല്ലാനം: 101 വർഷം മുമ്പ് ഉണ്ടാക്കിയ 9.36 കിലോമീറ്റർ വിജയം കനാലിനെക്കുറിച്ച് ചെല്ലാനം കാർഷിക - ടൂറിസം വികസന സൊസൈറ്റി തയ്യാറാക്കിയ പഠന റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. കടലാക്രമണ പ്രതിവിധിയായി കൃത്രിമ തീര പരിപോഷണം നടപ്പിലാക്കുക, നിർദ്ദിഷ്ഠ തീരദേശ ഹൈവേയുടെ രണ്ടു മീറ്റർ സൈക്കിൾ ട്രാക്ക് വിജയം കനാൽ, കല്ലഞ്ചേരി കായൽ എന്നിവയുടെ വശങ്ങളിലായി പുനർക്രമീകരിക്കുക തുടങ്ങി റിപ്പോർട്ട് അധിഷ്ഠിതമായ പത്തിന ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിവേദനവും കളക്ടർക്ക് നൽകി. സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ.എക്സ്. ജൂലപ്പൻ, സെക്രട്ടറി എം.എൻ. രവികുമാർ, ഗ്രാമീണ മേള വാരം സമിതി ജനറൽ കൺവീനർ എ.എക്സ്. ആന്റണി ഷീലൻ, വടക്കൻ മേഖല വിജയം കനാൽ സംരക്ഷണ ജാഗ്രത സമിതി കൺവീനർ എ.എക്സ്. ആന്റണി, മധ്യമേഖല ജോയിന്റ് കൺവീനർ കെ.വി. ഹരിഹരൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. ആവശ്യങ്ങൾ പഠിച്ച ശേഷം വിജയം കനാൽ സന്ദർശിക്കാമെന്ന് കളക്ടർ നിവേദക സംഘത്തോട് പറഞ്ഞു.