anathabatt85

മട്ടാഞ്ചേരി: കൊങ്കണി സാഹിത്യകാരൻ തുണ്ടിപ്പറമ്പ് എം.ബി. ലൈനിൽ 4 /1253 സകേത് നിവാസിൽ കെ. അനന്ത ഭട്ട് (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. ഭാര്യ: ജയ ഭട്ട്. മക്കൾ: ബാലകൃഷ്ണ ഭട്ട് (മുംബയ്), ദീപ ഭട്ട്, രേഖ ഭട്ട്. മരുമക്കൾ: വിനയ, പ്രദീപ് ഭട്ട്, ഗണേഷ് കമ്മത്ത്. തുളസിദാസ രാമായണം 2002ൽ കൊങ്കണിഭാഷയിൽ വിവർത്തനം ചെയ്തു. 2004ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ്, കേന്ദ്രസാഹിത്യ അക്കാഡമി അംഗം, കൊങ്കണി ഭാഷാ പ്രചാരസഭ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊങ്കണി കേന്ദ്ര ഗോശ്രീപുരം പ്രസിഡന്റ്, ജി.എസ്.ബി മഹാസഭാ വൈസ് പ്രസിഡന്റ്, ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റ്, കൊങ്കണി കവിതാരചന, 800ലേറെ കൊങ്കണിഭക്തി - സാമൂഹിക - നാടകഗാന രചയിതാവ്, ആദ്യകാല കൊങ്കണി നാടകനടൻ, യൂണിയൻ ബാങ്ക് റിട്ട. ഓഫീസർ, കൊങ്കണി സാഹിത്യ പരിഷത്ത് ക്ഷണിതാവ് തുടങ്ങി വിവിധതലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.