t

ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സൂപ്പർമാർക്കറ്റ് തുടങ്ങുന്നതിന്റെ മറവിൽ എൽ.ഡി.എഫ് ഭരണ സമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ്ചോറ്റാനിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന "ജനകീയ പ്രതിഷേധസമരം' ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം കോൺ.കമ്മിറ്റി പ്രസിഡന്റ് എൻ.ആർ.ജയ്‌കുമാർ അദ്ധ്യക്ഷനായി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ലൈജു ജനകൻ,​ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. റീസ് പുത്തൻവീട്ടിൽ,​​ കെ.ആർ.ജയകുമാർ, ആർ.ഹരി,​ എ.ജെ.ജോർജ്,​ ജോൺസൺ തോമസ്,​ ബിജു മറ്റത്തിൽ,​ ഇന്ദിര ധർമ്മരാജൻ,കെ.കെ. അജി, എന്നിവർ സംസാരിച്ചു.