ചോറ്റാനിക്കര: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ഗ്രാമചേതന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവാങ്കുളം ഗവ. ഹൈസ്‌കൂളിൽ മത്സരങ്ങളും ക്ലാസുകളും സംഘടിപ്പിച്ചു. ആട്ടക്കഥ രചയിതാവ് വിജയൻ കാമട്ടം കുട്ടികൾക്ക് 'നാട്ടറിവും നാടൻ പാട്ടും" എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ക്ലാസെടുത്തു. ഗ്രാമചേതന പ്രസിഡന്റ് സായ് പ്രമോദ് അദ്ധ്യക്ഷനായി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ലേഖ വായനാ ദിനസന്ദേശം നൽകി. സുശീൽ കോത്താരി, ലതീഷ് ചുള്ളി, നിമേഷ് അരയൻകാവ്, ജിൻഷ, വിനോജ്, നീതു ലതീഷ്, ലെനി, സുജ എന്നിവർ സംസാരിച്ചു. കുട്ടികളുടെ മാഗസിൻ രചനാ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വർണ്ണചിറകുകൾ, കുഞ്ഞെഴുത്ത് എന്നീ മാഗസിനുകൾക്ക് സമ്മാനങ്ങൾ നൽകി.