കൊച്ചി: കേരള ഹൈക്കോടതിയിൽ ഇ-കോടതി പ്രോജക്ടുകളുടെ മൂന്നാംഘട്ടത്തിൽ സെൻട്രൽ പ്രോജക്ട് കോ ഓർഡിനേറ്ററെ സഹായിക്കാൻ ടെക്‌നിക്കൽ മാൻപവർ ടീമിനെ (കരാർ അടിസ്ഥാനത്തിൽ) റിക്രൂട്ട് ചെയ്യുന്നതിന് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. ടെക്‌നിക്കൽ മാൻപവർ ടീമിലെ ഡെവലപ്പർ, സീനിയർ ഡെവലപ്പർ, സീനിയർ ടെക്‌നിക്കൽ ഓഫീസർ എന്നീ തസ്തികകളിലേക്കാണ് നിയമനം. വിശദമായ വിജ്ഞാപനം https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.