bjp

മൂവാറ്റുപുഴ: ബി.ജെ.പി വാഴക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞള്ളൂർ റൂറൽ ബാങ്കിലേക്ക് മാർച്ച് നടത്തി. ബാങ്കിൽ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയിൽ ശരിയായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. മണ്ഡലം പ്രഭാരിയും എറണാകുളം ജില്ലാ വൈസ് പ്രസിഡന്റുമായ വി.എസ്. സത്യൻ ഉദ്ഘാടനംചെയ്തു, മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത് അദ്ധ്യക്ഷയായി. സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു , മണ്ഡലം ഇൻചാർജ് ഇ.ടി. നടരാജൻ, ഒ.ബി.സി മോർച്ച വൈസ് പ്രസിഡന്റ് ഇ.എസ് .ബിജുമോൻ, ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി ടി.കെ. പ്രശാന്ത്, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ പി .മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറി സിനിൽ,അജു സേനൻ തുടങ്ങിയവർ സംസാരിച്ചു.