കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സർവകലാശാല ഭരണവിഭാഗത്തിനു മുമ്പിൽ പ്രതിഷേധസമരവും അവകാശ സമരവും നടത്തി. സർവകലാശാലാ അസിസ്റ്റന്റ് വിഭാഗം ജീവനക്കാരുടെ പ്രമോഷൻ ഓർഡറിലെ അപാകതകൾ പരിഹരിക്കുക, ജീവനക്കാരുടെ ഗ്രഡേഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുക, സർവകലാശാല ബസിന്റെ യാത്രാനിരക്ക് വർദ്ധന പിൻവലിക്കുക, പീഡനക്കസിൽപ്പെട്ട യൂത്ത് വെൽഫെയർ ഡയറക്ടർ പി.കെ. ബേബിയെ സിൻഡിക്കേറ്റിൽ നിന്ന് പുറത്താക്കി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.നിസാർ, ജനറൽ സെക്രട്ടറി ആൻസൻ പി. ആന്റണി, എഫ്.യു.ഇ.ഒ വൈസ് പ്രസിഡന്റ് വി.എസ്. മജീദ് എന്നിവർ പ്രസംഗിച്ചു.