ആലുവ: സേവന പബ്ലിക് ലൈബ്രറിയും എടത്തല അൽ അമീൻ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ ചലച്ചിത്രോത്സവം മാപ്പിളകല അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ അദ്ധ്യക്ഷയായി. ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായി. സുധീർ മീന്ത്രയ്ക്കൽ, അബ്ദുൾ ലത്തീഫ്, എ.പി. അബ്ദുൾ സലാം, ഡോ. അഖിൽ ശിവാനന്ദൻ എന്നിവർ സംസാരിച്ചു. ബഷീർ കഥകൾ ആസ്പദമാക്കി നിർമ്മിച്ച ഭാർഗവീനിലയം, മതിലുകൾ, ബാല്യകാലസഖി, നീലവെളിച്ചം എന്നീ ചലച്ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്. ചലച്ചിത്രോത്സവം ഉദ്ഘാടനത്തോടനുബന്ധിച്ച് ബഷീർ ദ മാൻ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.