ramayana

കോതമംഗലം: പിണ്ടിമന കുറുമറ്റം ശ്രീ കോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം 16 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് രാമായണ പാരായണവും വിശേഷാൽ ദീപാരാധനയും പ്രസാദ വിതരണവും ഉണ്ടായിരിക്കും. കർക്കടകം 2, 3, 4 തീയതികളിൽ കർക്കടക കഞ്ഞി വിതരണവും നടക്കും. സമാപന ദിവസമായ16 ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കും. ക്ഷേത്രം മേൽശാന്തി രാജൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങുകളിൽ മുഴുവൻ ഭക്തരും പങ്കെടുക്കണമെന്ന് ക്ഷേത്രം സെക്രട്ടറി സി.പി.മനോജ് അറിയിച്ചു.