ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ സംഘടിപ്പിച്ച വിജയോത്സവം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുബൈർ ആണ്ടോലിൽ അദ്ധ്യക്ഷനായി.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിലും കലാകായിക മേഖലകളിലും മികച്ച വിജയം കൈവരിച്ചവരെയും എൻ.എം.എം.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. സിനി ആർട്ടിസ്റ്റ് റഫീഖ് ചൊക്ലി വിശിഷ്ടാതിഥിയായിരുന്നു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ രാമചന്ദ്രൻ എന്നിവർ വിദ്യാർത്ഥികളെ ആദരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ പി. സുജ, ഹെഡ്മിസ്ട്രസ് എം.പി. നടാഷ, ഫാസിൽ ഹുസൈൻ, ശ്രീലത രാധാകൃഷ്ണൻ, സുമലത, സന്തോഷ് വി. കുട്ടപ്പൻ, അനീഷ് ഓബ്രിൻ, അർച്ചന എന്നിവർ സംസാരിച്ചു. മുഹമ്മദ് നദീം മുറാദ്, കെ.ആർ. റയ എന്നിവർ മറുപടി പ്രസംഗം നടത്തി.