മൂവാറ്റുപുഴ: ക്യാൻസർ രോഗികൾക്ക് ദന്തൽ ചികത്സയുമായി ബന്ധപ്പെട്ട എല്ലാത്തരം ചികിത്സയും സൗജന്യമായി നൽകുമെന്ന് സ്മയിൽ ദന്തൽ ഹോസ്പിറ്റൽ എം.ഡി. ഡോ. ജോബി ജെ. പാറപ്പുറം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് 2ന് മന്ത്രി റോഷി അഗസ്റ്റിൻ ആശുപത്രി ഉദ്ഘാടനം ചെയ്യും. ഡോ. മാത്യുകുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷനാകും. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, ഡോ. തോമസ് മാർ അത്താനിയോസ്, ഡോ. പ്രദീപ് ഫിലിപ്പ് ജോർജ്, ഡെന്റ് കെയർ ഡെന്റൽ ലാബ് എം.ഡി. ജോൺ കുര്യാക്കോസ് എന്നിവർ സംസാരിക്കും. ഡോ. ജനി മെർലിൻ ജോസഫ്, മാനേജർമാരായ ഷിമി അജൈയ്, അലീന അനൂപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.