കൊച്ചി: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിൽ കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് 22 മുതൽ 26 വരെ കൊച്ചിയിൽ നടക്കും. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐ.സി.യു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം, ജനറൽ നഴ്‌സിംഗ്, ഐ.സി.യു അഡൽട്ട്, മെഡിസിൻ ആൻഡ് സർജറി, പ്രസവചികിത്സ/ഗൈനക്കോളജി, ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ, പീഡിയാട്രിക് ഇന്റെൻസീവ് കെയർ യൂണിറ്റ് എന്നീ സ്‌പെഷ്യാലിറ്റികളിലേയ്ക്കാണ് അവസരം.
യോഗ്യത: നഴ്‌സിംഗ് ബിരുദം/പോസ്റ്റ് ബി.എസ്‌സി വിദ്യാഭ്യാസ യോഗ്യത. ഒരു വർഷത്തെ പ്രവൃത്തിപരിചയം. ബയോഡേറ്റ, വിദ്യാഭ്യാസ, പ്രവൃത്തിപരിചയ രേഖകൾ, പാസ്പോർട്ട് പകർപ്പുകൾ സഹിതം rmt3.norka@kerala.gov.inൽ 19ന് രാവിലെ 10നകം അപേക്ഷിക്കണം. മുമ്പ് എസ്.എ.എം.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. ഫോൺ: 0471 2770536, 1800 425 3939 (ഇന്ത്യ), +918802 012 345 (വിദേശം) ബന്ധപ്പെടാം.