
മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് എ.ഐ.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങളും കളി ഉപകരണങ്ങളും നൽകുന്ന പരിപാടി നിറവിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കളത്തൂർ ഗവ. എൽ.പി.ജി. സ്കൂളിൽ നടന്നു. എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.എ. ഫയാസ് അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി ഗോവിന്ദ് എസ്. കുന്നുംപുറത്ത്, മണ്ഡലം പ്രസിഡന്റ് ചിൻ ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ജെ. സിന്ധു, പി.ടി.എ. പ്രസിഡന്റ് കെ. സനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.