karshika-bank-paravur-

പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ ആർബിട്രേഷൻ, എക്‌സിക്യൂഷൻ കേസുകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി അദാലത്ത് സംഘടിപ്പിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ടി.എ. നവാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷനായി. പി.പി. ജോയ്, വി.ആർ. അനിരുദ്ധൻ, വി.ആർ. ഗോപാലകൃഷ്ണൻ, ആനി തോമസ്, ലത മോഹനൻ, ബിൻസി സോളമൻ,യു.കെ. രേണുക, ദീപു, എസ്. ജയലക്ഷ്മി, കെ.കെ. അലി എന്നിവർ പങ്കെടുത്തു. 18, 19 തീയതികളിലും ബാങ്കിൽ അദാലത്ത് നടക്കും.