കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് ബഡ്സ് സ്കൂൾ 19ന് രാവിലെ 11ന് ബെന്നി ബഹനാൻ എം.പിയും കമ്മ്യൂണിറ്റി ഹാൾ പി.വി. ശ്രീനിജിൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് അദ്ധ്യക്ഷനാകും. സിനി ജോയി, വി. സിന്ധു, മനോജ് മൂത്തേടൻ, ജോയി പി. ജേക്കബ്, ഉമാ മഹേശ്വരി, ലിസി അലക്‌സ് തുടങ്ങിയവർ സംസാരിക്കും. എം.എൽ.എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ചിട്ടുള്ള എം. ചാക്കോ പിള്ള മെമ്മോറിയൽ കെട്ടിടത്തിലാണ് ബഡ്സ് സ്കൂൾ ആരംഭിക്കുന്നത്.