മൂവാറ്റുപുഴ: ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. കിഴക്കേകര മാടവന പുത്തൻപുരയിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സുമതിയാണ് (72) മരിച്ചത്. ഇന്നലെ രാവിലെ 8.45ഓടെ ചാലിക്കടവ് റോഡിൽ മൂവാറ്റുപുഴ കാവിന് സമീപമാണ് അപകടം. സംസ്കാരം ഇന്ന് രാവിലെ 11.30ന് മൂവാറ്റുപുഴ നഗരസഭ പൊതുശ്മശാനത്തിൽ. മക്കൾ: ബിനു (കേരളാ ഹെൽത്ത് സർവീസ്), ബിനിത (ഗവ.അദ്ധ്യാപിക), ബബിത. മരുമക്കൾ: സരിത, ഉദയകുമാർ, ദിനേശ്.