p

കൊച്ചി: പുറമേനിന്നുള്ള പ്രൊഫഷണൽ കലാകാരന്മാർക്കും സംഘങ്ങൾക്കുമടക്കം കോളേജ് ക്യാമ്പസുകളിൽ കലാപരിപാടികൾ നടത്താൻ അനുമതി നൽകുന്നതിൽ കോളേജ് മേധാവികൾക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2024 ഏപ്രിൽ ഒമ്പതിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിനെതിരെ കൗൺസിൽ ഒഫ് പ്രിൻസിപ്പൽസ് ഒഫ് കോളേജ്‌സ് ഇൻ കേരള നൽകിയ ഹർജിയിലാണ് ഉത്തരവ്. പ്രിൻസിപ്പലിനെ അഞ്ച് ദിവസം മുമ്പേ വിവരം അറിയിച്ച് പുറമെ നിന്നുള്ളവർക്ക് പരിപാടി നടത്താനും ഇതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ഫണ്ട് പിരിക്കാനും അനുമതി നൽകുന്ന വ്യവസ്ഥയടക്കം ചോദ്യം ചെയ്തായിരുന്നു ഹർജി. ഇതു സ്റ്റേ ചെയ്ത ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ, വിവേചനാധികാരം ഉപയോഗിച്ച് മേലധികാരിക്ക് തീരുമാനമെടുക്കാമെന്നു വ്യക്തമാക്കി.
സർക്കാരും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ് എതിർകക്ഷികൾ.
വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ കോളേജ് ഓഡിറ്റോറിയങ്ങൾക്കാവില്ല. ഇത്തരമൊരു സാഹചര്യം നേരിടാൻ കോളേജ് അധികൃതർക്ക് പരിചയവുമില്ല. കുസാറ്റിൽ സംഭവിച്ചതുപോലുള്ള ദാരുണ സംഭവങ്ങളുണ്ടാകാതിരിക്കാൻ ഇത്തരം പരിപാടികൾക്ക് ക്യാമ്പസിൽ വിലക്ക് തുടരണമെന്നായിരുന്നു ഹർജി.

ക​ർ​ക്ക​ട​ ​വാ​വ് ​ബ​ലി​ ​ആ​ഗ​സ്റ്റ് 3​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​‌​ർ​‌​ഡി​നു​ ​കീ​ഴി​ലു​ള്ള​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​ക​ർ​ക്ക​ട​ക​ ​വാ​വ്‌​ ​ബ​ലി​ ​ആ​ഗ​സ്റ്റ് ​മൂ​ന്നി​നാ​യി​രി​ക്കു​മെ​ന്ന് ​ബോ​ർ​ഡ് ​അ​റി​യി​ച്ചു.​ ​ക​ല​ണ്ട​റി​ൽ​ ​ക​റു​ത്ത​ ​വാ​വ് ​നാ​ല് ​എ​ന്ന് ​രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ​ ​വി​ശ്വാ​സി​ക​ൾ​ക്ക് ​ആ​ശ​യ​കു​ഴ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ​ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി​ ​ആ​ലോ​ചി​ച്ച് ​ബോ​‌​ർ​ഡ് ​വ്യ​ക്ത​ത​വ​രു​ത്തി​യ​ത്

ന​വ​വ​ധു​വി​നെ​ ​ആ​ക്ര​മി​ച്ച
കേ​സി​ൽ​ ​കു​റ്റ​പ​ത്രം

കോ​ഴി​ക്കോ​ട്:​ ​പ​ന്തീ​രാ​ങ്കാ​വി​ൽ​ ​ന​വ​വ​ധു​വി​നെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ചു.​ ​പ​രാ​തി​ ​ന​ൽ​കി​യ​ ​യു​വ​തി​ ​മൊ​ഴി​ ​തി​രു​ത്തി​യ​തോ​ടെ​ ​കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​പ്ര​തി​ഭാ​ഗം​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​അ​ടു​ത്ത​മാ​സം​ ​എ​ട്ടി​ന് ​പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ​കോ​ഴി​ക്കോ​ട് ​ഫ​സ്റ്റ് ​ക്ലാ​സ് ​ജു​ഡി​ഷ്യ​ൽ​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​ ​മൂ​ന്നി​ലാ​ണ് ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ച​ത്.
അ​ഞ്ചു​ ​പ്ര​തി​ക​ളു​ണ്ട്.​ ​ഒ​ന്നാം​ ​പ്ര​തി​ ​രാ​ഹു​ൽ​ ​ജ​ർ​മ​നി​യി​ലാ​ണ്.​ ​കേ​സ് ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​രാ​ഹു​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ഫ​യ​ൽ​ ​ചെ​യ്തി​രു​ന്നു.​ ​വീ​ട്ടു​കാ​രു​ടെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ന് ​വ​ഴ​ങ്ങി​യാ​ണ് ​ഭ​ർ​ത്താ​വി​നെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കി​യ​തെ​ന്ന് ​യു​വ​തി​ ​മൊ​ഴി​ ​മാ​റ്റി​യി​രു​ന്നു.​ ​വീ​ട്ടു​കാ​ർ​ക്കൊ​പ്പം​ ​പോ​കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​ ​യു​വ​തി​ ​ഡ​ൽ​ഹി​യി​ലാ​ണ്.​ ​പ​ന്തീ​രാ​ങ്കാ​വ് ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ക്കേ​സ് ​ഒ​ത്തു​തീ​ർ​പ്പാ​യെ​ന്നാ​ണ് ​പ്ര​തി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ച​ത്.​ ​എ​ഫ്.​ഐ.​ആ​ർ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​രാ​ഹു​ലി​ന്റെ​ ​ഹ​ർ​ജി​യി​ൽ​ ​സ​ർ​ക്കാ​രി​നും​ ​പ​ന്തീ​രാ​ങ്കാ​വ് ​എ​സ്.​എ​ച്ച്.​ഒ​യ്ക്കും​ ​പ​രാ​തി​ക്കാ​രി​ക്കും​ ​കോ​ട​തി​ ​നോ​ട്ടീ​സ് ​അ​യ​ച്ചി​രു​ന്നു.
രാ​ഹു​ലി​ന്റെ​ ​അ​മ്മ​യും​ ​ര​ണ്ടാം​ ​പ്ര​തി​യു​മാ​യ​ ​ഉ​ഷാ​കു​മാ​രി,​ ​സ​ഹോ​ദ​രി​യും​ ​മൂ​ന്നാം​ ​പ്ര​തി​യു​മാ​യ​ ​കാ​ർ​ത്തി​ക,​ ​നാ​ലും​ ​അ​ഞ്ചും​ ​പ്ര​തി​ക​ളാ​യ​ ​രാ​ജേ​ഷ്,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റാ​യ​ ​കെ.​ടി.​ ​ശ​ര​ത് ​ലാ​ൽ​ ​എ​ന്നി​വ​ർ​ക്ക് ​ജാ​മ്യം​ ​ല​ഭി​ച്ചി​രു​ന്നു.​ ​ചാ​ർ​ജ​ർ​ ​കേ​ബി​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​ക​ഴു​ത്ത് ​ഞെ​രി​ച്ചു​വെ​ന്നു​ ​പ​റ​ഞ്ഞ​ത് ​ക​ള്ള​മാ​ണെ​ന്ന് ​ന​വ​വ​ധു​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വീ​ഡി​യോ​യി​ൽ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ക​ഴു​ത്തി​ലേ​ത് ​ജ​ന്മ​നാ​യു​ള്ള​ ​പാ​ടാ​ണെ​ന്നും​ ​യൂ​ട്യൂ​ബി​ലി​ട്ട​ ​പു​തി​യ​ ​വീ​ഡി​യോ​യി​ൽ​ ​യു​വ​തി​ ​വ്യ​ക്ത​മാ​ക്കി.​ ​കൈ​യി​ലെ​ ​പ​രി​ക്ക് ​റി​സ​പ്ഷ​ൻ​ ​പാ​ർ​ട്ടി​ക്ക് ​ഡാ​ൻ​സ് ​ക​ളി​ച്ച​പ്പോ​ൾ​ ​പ​റ്റി​യ​താ​ണ്.​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​ക​ര​ഞ്ഞ് ​അ​ഭി​ന​യി​ക്കാ​ൻ​ ​ബ​ന്ധു​ക്ക​ളാ​ണ് ​നി​ർ​ബ​ന്ധി​ച്ച​ത്.​ ​പ​രാ​തി​ ​ന​ൽ​കാ​ൻ​ ​ത​യ്യാ​റാ​വാ​ത്ത​തു​കൊ​ണ്ടാ​ണ് ​പ​ന്തീ​രാ​ങ്കാ​വ് ​പൊ​ലീ​സ് ​ആ​ദ്യം​ ​കേ​സെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നും​ ​അ​വ​ർ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.