അങ്കമാലി: ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാറിന്റെ നിർദ്ദേശപ്രകാരം കരയാംപറമ്പ് ജംഗ്ഷൻ, അങ്കമാലി ടി.ബി ജംഗ്ഷൻ, മറ്റൂർ കാലടി സിഗ്നൽ ജംഗ്ഷൻ, എയർപോർട്ട് സിഗ്നൽ ജംഗ്ഷൻ, അത്താണി സിഗ്നൽ ജംഗ്ഷൻ, പറവൂർ കവല സിഗ്നൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണങ്ങളുടെ അവലോകനത്തിനായി ഇന്ന് ഉച്ചക്ക് 2ന് അങ്കമാലി കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ നിന്ന് പരിശോധന ആരംഭിക്കുമെന്ന് എറണാകുളം റീജിയണൽ ട്രാൻസ്പോർട് ഓഫീസർ അറിയിച്ചു.