തൃപ്പൂണിത്തുറ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ ഉപജില്ലാകമ്മിറ്റി സംഘടിപ്പിച്ച അദ്ധ്യാപക ധർണ ജില്ലാ ജോയിന്റ് സെക്രട്ടറി ബിനോജ് വാസു ഉദ്ഘാടനം ചെയ്തു. ഡോ. സജിത കുമാരി അദ്ധ്യക്ഷയായി. ഉപജില്ലാ സെക്രട്ടറി എം.പി.സെയ്ജിമോൾ, ട്രഷറർ പി.ബി.അബിത, വൈസ് പ്രസിഡന്റ് അനിൽ സുധാകരൻ, എൽ.ബിന്ദു എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുന:ക്രമീകരിക്കുക, തുടർച്ചയായ 6 പ്രവൃത്തി ദിനങ്ങൾ ഒഴിവാക്കുക, വിദ്യാർത്ഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.