ആലുവ: ദി ഇൻസ്റ്റിറ്റ്യൂഷൺ ഒഫ് ഹോമിയോപ്പത്‌സ് കേരള (ഐ.എച്ച്.കെ) സംഘടിപ്പിക്കുന്ന ജില്ലാതല ശാസ്ത്ര സെമിനാറും ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ രാവിലെ ഒമ്പതിന് ആലുവ വൈ.എം.സി.എ ഹാളിൽ നടക്കും. ഐ.എച്ച്.കെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എ.എസ്. മൃതുൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ. ഷിജു തോമസ് അദ്ധ്യക്ഷത വഹിക്കും.
മഴക്കാല രോഗങ്ങൾക്ക് ഹോമിയോപ്പതി ചികിത്സയും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ ചർച്ചനടത്തും. ഡോ. എം.ബി. ശ്രീകുമാർ, ഡോ. എസ്. സുമത എന്നിവർ ക്ലാസെടുക്കും.
നേതൃത്വ പരിശീലനത്തിന് ഐ.എച്ച്.കെ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.എ. ഷൈബുരാജ് നേതൃത്വം നൽകും. സോഷ്യൽ സെക്യൂരിറ്റി സ്‌കീം സ്‌പെഷ്യൽ ഓഫീസർ ഡോ. മോഹൻകുമാർ, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ഫിലിപ്‌സൻ ഐപ്പ്, ജില്ലാട്രഷറാർ ഡോ. വിത്സൻ വർഗീസ്, കൺവീനർ ഡോ. ഹരീഷ്‌കുമാർ എന്നിവർ സംസാരിക്കും.