വൈപ്പിൻ: ആധുനിക വിദ്യാഭ്യാസ മേഖല പരിഷ്‌കരിക്കുന്ന നടപടിയായ നാല് വർഷത്തെ ബിരുദ പ്രോഗ്രാമിന് എളങ്കുന്നപ്പുഴ വൈപ്പിൻ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
കിഫ്ബി ഫണ്ടിൽ അനുവദിച്ച 10 കോടി രൂപയും അതിന് പുറമെ അനുവദിച്ച ആറ് കോടി രൂപയും വിനിയോഗിച്ച് വൈപ്പിൻ കോളേജിന്റെ സമഗ്ര വികസനം സാദ്ധ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു. പ്രിൻസിപ്പൽ കെ.എ. വിനീഷ് അദ്ധ്യക്ഷനായി. ഡോ. കെ. ജയകുമാർ, ഡോ. രമ, ഉമ്മു ഖുൽസു, എം.കെ. ഹേമ, വിദ്യാർത്ഥി പ്രതിനിധി ശ്രീജിത എന്നിവർ പ്രസംഗിച്ചു.