y

മരട്: അന്തരിച്ച മരട് നഗരസഭാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനും നിരവധി തവണ ജനപ്രതിനിധിയുമായിരുന്ന പി.ജെ. ജോൺസൺ അനുസ്മരണം മരട് എസ്.എൻ പാർക്കിൽ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. കെ. ബാബു എം.എൽ.എ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ്കുട്ടി, മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ദേവസി, ജിൻസൺ പീറ്റർ, സി.ഇ. വിജയൻ, രാജു പി. നായർ, പി.സി. പോൾ, ലിയ ജോൺസൺ, പി.ഡി. ശരത്ചന്ദ്രൻ, ഉല്ലാസ് മാസ്റ്റർ, അഡ്വ. രശ്മി സനിൽ തുടങ്ങിയവർ സംസാരിച്ചു.