photo

വൈപ്പിൻ: നായരമ്പലം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ കളത്തിയേടത്ത് സങ്കേതം റോഡ് സ്ലൂയിസ് നിർമ്മാണത്തിന് 31,60,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിലാണ് തുക അനുവദിച്ചത്. സ്ലൂയിസ് ഇല്ലാത്തതിനാൽ വർഷങ്ങളായി പട്ടികജാതി കുടുംബങ്ങൾക്ക് യാത്രാതടസം അനുഭവപ്പെട്ടുപോന്ന അവസ്ഥക്കാണ് പരിഹാരമാകുന്നത്. 25 മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലും നിർമ്മിക്കുന്ന സ്ലൂയിസ് പ്രദേശത്തെ യാത്രാക്ലേശം പൂർണ്ണമായും അവസാനിപ്പിക്കും. എൽ.എസ്.ജി.ഡി. എക്‌സിക്യൂട്ടീവ് എൻജിനീയറിനാണ് നിർമ്മാണച്ചുമതല.