nakshathra
നക്ഷത്രഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ആലുവയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ. നിർവഹിക്കുന്നു.. ആലുവ മുൻസിപ്പൽ ചെയർമാൻ. എം. ഒ.ജോൺ, ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ..എം.നസീർ ബാബു, നക്ഷത്ര ഗോൾഡ് മാനേജിംഗ് പാർട്ട്ണർമാരായ വിനു ജോസ്, വിജു ജോസ് എന്നിവർ സമീപം

കൊച്ചി: ഡെയിലിവെയർ, ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ നവീകരിച്ച ഷോറൂം ആലുവയിൽ പ്രവർത്തനമാരംഭിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദ്യവില്പന നജീബ് ഇലഞ്ഞിക്കയിൽ ഏറ്റുവാങ്ങി.

ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സിനിമ, സീരിയൽതാരം ദേവിചന്ദന തുടങ്ങിയവർ പങ്കെടുത്തു. ആലുവയ്ക്ക് ചുറ്റുമുള്ള 18 പഞ്ചായത്തുകളിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകി.