കൊച്ചി: ഇത്തവണത്തെ ഓണത്തെ വരവേൽക്കാനായി കൊട്ടാരം ഗ്രൂപ്പ് ഒഫ് കമ്പനീസ് 'പാർട്നേഴ്‌സ് മീറ്റ്' പ്രദർശനമേള കൊച്ചിയിൽ സംഘടിപ്പിച്ചു. സംസ്ഥാനമൊട്ടാകെയുള്ള 700ൽ അധികം വ്യാപാരികൾ പങ്കെടുത്തു. കൊട്ടാരത്തിന്റെ ബ്രാൻഡായ നോൾട്ട ഓപ്പൽ ഡിന്നർ സെറ്റുകളിൽ ആനയും ചുണ്ടൻവള്ളവും കേരവൃക്ഷവും ചേർത്ത കേരളത്തനിമയുള്ള വൈവിദ്ധ്യമാർന്ന 10 പുതിയ ഡിസൈനുകൾ അവതരിപ്പിച്ചു.
ഇതോടൊപ്പം രാജ്യാന്തര ബ്രാൻഡുകളായ 'ലൂമിനാർക്ക്, കോറൽ തുടങ്ങിയവയുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച 'നോൾട്ട ഗ്ലോ & ഗ്ലിറ്റർ' അവാർഡ് നൈറ്റിൽ ഡിസംബർ-ജനുവരി മാസത്തിൽ നടന്ന 'കട അലങ്കരിക്കൂ.. സമ്മാനം നേടൂ' ഡിസ്‌പ്ലേ മത്സരത്തിലെ അവാർഡുകളും ലക്കിഡ്രോ വിജയിക്കുള്ള മാരുതി എക്‌സ്‌പ്രസോ കാറിന്റെ സമ്മാനദാനവും നടന്നു.