കൊച്ചി: സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സി.പി.പി.ആർ) 20ാം വാർഷികാഘോഷം18ന് വൈകിട്ട് 4ന് എം.ജി റോഡിലെ ഗ്രാൻഡ് ഹോട്ടലിൽ നടക്കും. മേയർ എം. അനിൽകുമാർ മുഖ്യാതിഥിയാകും. അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റി പ്രൊഫസർ അശുതോഷ് വർഷ്നി 'ഇന്ത്യയുടെ ജനാധിപത്യം: പരിണാമവും വെല്ലുവിളികളും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഒരു വർഷം നീളുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി പബ്ലിക് പോളിസി ഫെസ്റ്റിവൽ, കൊച്ചി ഡയലോഗ്, കേരള വിഷൻ 2040 തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ വൈസ് അഡ്മിറൽ എം.പി മുരളീധരൻ, റോ മുൻ ചീഫ് ഹോർമിസ് തരകൻ, മുൻ അംബാസഡർമാരായ വേണു രാജാമണി, ടി.പി ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകും.