പറവൂർ: നിധി കമ്പനീസ് അസോസിയേഷൻ അഞ്ചാമത് എറണാകുളം സോണൽ വാർഷിക സമ്മേളനം നാളെ (ഞായർ) കെടാമംഗലം കവിത ഇവന്റ് ഹബിൽ നടക്കും. രാവില പത്തിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷത വഹിക്കും. ബിസിനസ് പ്രമോഷൻ അവാർഡുകൾ എസ്. ശർമ്മയും വിദ്യാഭ്യാസഅവാർഡ് എ.എൻ. രാധാകൃഷ്ണനും വിതരണം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് ഡേവിസ് എ. പാലത്തിങ്കൽ, ജനറൽ സെക്രട്ടറി എ.എ. സലീഷ് തുടങ്ങിയവർ സംസാരിക്കും. ഉച്ചക്ക് 2.30ന് നിധി നിയമങ്ങളെക്കുറിച്ചുള്ള സെമിനാറിൽ ഡോ. കെ. പത്മനാഭൻ സംസാരിക്കും. 200 പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിലെ സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങൾ വേഗത്തിൽ നടത്തിക്കൊടുക്കുന്ന നിധി കമ്പനികളുടെ സുഗമമായ പ്രവർത്തനത്തിന് തടസമായ നിയമത്തിലെ വ്യവസ്ഥകൾ തിരുത്തുന്നതിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികളായ എം.വി. മോഹനൻ, കെ.ഒ. വർഗീസ്, യു.ടി .രാജൻ, കെവിൻ വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.